അമ്മ മരിച്ചത് മകന് പട്ടിണിക്കിട്ടതിനെ തുടര്‍ന്ന്; കേസെടുത്ത് പൊലീസ്
കോഴിക്കോട് : അമ്മ മരിച്ചത് മകന് പട്ടിണിക്കിട്ടതിനെ തുടര്‍ന്നെന്ന് മകളും ഭര്‍ത്താവുമടങ്ങുന്ന ബന്ധുക്കൾ മകനെതിരെ പരാതി നല്കി. ജയില്‍ റോഡ് സ്പാന്‍ ഹോട്ടലിനു സമീപം താമസിക്കുന്ന സുമതി. വി. കമ്മത്താണ് (70) ചൊവ്വാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത് . സുമതിയുടെ മരണം മകന് രമേശന് പട്ടിണിക്കിട്ടതിനെ തുടര്‍ന്നാണെന്നാണ് ബന്ധുക്കള്‍ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് . പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ സുമതിെയ മകള്‍ ജ്യോതിയും മകന് രമേശനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി മകളുടെ ഭര്‍ത്താവ് രാജീവ് പറഞ്ഞു. മകന് ദേഹോപദ്രവം ഉള്‍പ്പെടെ നടത്തിയിരുന്നെന്നും ഭക്ഷണം നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മൂന്ന് മാസം മുമ്ബാണ് സുമതിയെ മംഗലാപുരത്തുള്ള മകളുടെ സമീപത്തു നിന്ന് മകന് കോഴിക്കോട്ടേക്ക് കൂട്ടിയത് . കോവിഡായതിനാല്‍ മറ്റു മക്കള്‍ക്ക് വന്ന് കാണാനും സാധിച്ചില്ല . എന്നാല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ സുമതിക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയാണ് നാട്ടിലെത്തിയതെന്ന് മക്കള്‍ പറയുന്നു . രമേശെന്റ പ്രതികരണം ലഭിച്ചിട്ടില്ല . പരേതനായ വരദരാജ് കമ്മത്ത് ആണ് ഭര്‍ത്താവ്.