കോയമ്പത്തൂര്‍ വിമാനത്താവളം വഴി 2.3 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
Times Kerala
2020-12-02 17:44:09
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം പിടികൂടി . സംഭവത്തിൽ എയര്‍ അറേബ്യയില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ തിരുനെല്‍വേലി സ്വദേശിയെ അറസ്റ്റ് ചെയ്തു . ഇയാളുടെ അടിവസ്ത്രത്തിലും ശരീരത്തിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി.
ഗ്രീന്‍ ചാനലിലൂടെ കടന്നുപോയ ഇയാള്‍ പുറത്തേക്ക് കടക്കാന്‍ തിടുക്കം കൂട്ടിയതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിച്ചത്. പരിശോധനയില്‍, ഇയാളുടെ അരക്കെട്ടില്‍ സ്വര്‍ണം ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു. 90 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോയമ്ബത്തൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ എ സി ജയചന്ദ്രന് വ്യക്തമാക്കി.