ഉപയോക്താക്കള്‍ക്ക് 5 ജിബി ഇന്റർനെറ്റ് സൗജന്യമായി നല്കി എയര്‍ടെല്‍
East Coast Daily Malayalam
2020-12-02 18:02:00
5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്.
ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം, പുതിയ ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റർ ചെയ്യണം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റാ ലഭ്യമാകും.
Dec 2, 2020, 06:02 pm IST