newsdog Facebook

കണ്ണൂരില്‍ നാല്പത്തിയഞ്ചുകാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Times Kerala 2020-12-02 19:35:17

കണ്ണൂര്‍ : ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത് . 45 വയസായിരുന്നു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കര്‍ഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത് . തുടര്‍ന്ന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മനോജിന് നെഞ്ചിനാണ് വെടിയേറ്റത്. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തു.